മുസ്ലിം ലീഗ് പ്രതിഷേധ സംഗമം
Sunday 22 June 2025 12:47 AM IST
കുറ്റ്യാടി: കുറ്റ്യാടിയിലെ രാസലഹരി പെൺ വാണിഭ മാഫിയക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.പി ഷാജഹാൻ. വി.പി കുഞ്ഞബ്ദുല്ല, സി വി അമ്മദ്, കെ. കെ .സി കുഞ്ഞബ്ദുല്ല, ടി .കെ അഷ്‌റഫ് , അമ്മദ് വി .ടി , കെ മൊയ്‌തു, കെ .പി മുഹമ്മദ് , സി .വി മൊയ്‌തു , ഒ. സി കരീം, ഇ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. കെ.കെ മനാഫ് സ്വാഗതവും ലത്തീഫ് ചുണ്ട നന്ദിയും പറഞ്ഞു.