സ്ഥാപകദിനാഘോഷം

Sunday 22 June 2025 12:48 AM IST

പട്ടാമ്പി: എസ്.ഡി.പി.ഐ 17-ാമത് സ്ഥാപകദിനം തൃത്താല മണ്ഡലത്തിൽ ആഘോഷിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും ബ്രാഞ്ച് പരിധികളിലും പതാക ഉയർത്തൽ, സേവന പ്രവർത്തനങ്ങൾ മധുരവിതരണം തുടങ്ങിയവ നടന്നു. വിവിധ ബ്രാഞ്ചുകളിലായി പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം, മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല, മണ്ഡലം സെക്രട്ടറി താഹിർ കൂനംമൂച്ചി, മണ്ഡലം വൈസ് പ്രസിഡന്റ് അഷ്രഫ് പള്ളത്ത്, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഉമ്മറങ്ങാടി, മണ്ഡലം ജോയിൻ സെക്രട്ടറി മൻസൂർ കപൂർ, മണ്ഡലം ട്രഷറർ മുസ്തഫ, മണ്ഡലം കമ്മിറ്റി അംഗം നിഷാദ്, തുടങ്ങിയവർ നേതൃത്വം നൽകി.