യോഗാ ദിനമാചരിച്ചു

Sunday 22 June 2025 12:50 AM IST

പട്ടാമ്പി: മെക് സെവൻ വ്യായാമ കൂട്ടായ്മ പട്ടാമ്പി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പി കൽപക ഗ്രൗണ്ടിൽ യോഗാദിനാചരണം നടന്നു. ചരളിപ്പറമ്പ്, പട്ടാമ്പി ടൗൺ, മാർക്കറ്റ്, മേലെ പട്ടാമ്പി, കൊടലൂർ തുടങ്ങിയ സെന്ററുകളിലെ അംഗങ്ങളാണ് ദിനാചരണത്തിൽ പങ്കാളികളായത്. ഡോ.അബ്ദു പതിയിൽ യോഗദിന സന്ദേശം നൽകി. ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ വ്യായാമത്തെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നദ്ദേഹം പറഞ്ഞു. യു.കെ.ഷറഫുദ്ദീൻ, ടി.പി.ഉസ്മാൻ, സി.സിദ്ധീഖ്, കെ. സാഖ്, പി.റിയാസ്, ദിനേശ്, കെ.ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.