കലാ-സാഹിത്യ വേദി ഉദ്ഘാടനം

Sunday 22 June 2025 12:02 AM IST
ചോറോട് ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാരംഗംകലാവേദിയുടെയും വായനാമാസാചരണപരിപാടിയുടെ ' ഉദ്ഘാടനം കവിയും അധ്യാപകനും ആയ രാധാകൃഷ്ണൻ എടച്ചേരി നിർവ്വഹിക്കുന്നു

വടകര: കുരിക്കിലാട് ചോറോട് ഗവ. ഹൈസ്കൂളിൽ വിദ്യാരംഗം കലാ- സാഹിത്യ വേദിയും വായനാമാസാചരണവും കവി രാധാകൃഷ്ണൻ എടച്ചേരി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സുധ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീലത പ്രസംഗിച്ചു. വിദ്യാർത്ഥി അനവദ്യ കവി രാധാകൃഷ്ണന്റെ വായനപ്പുര എന്ന കവിത ആലപിച്ചു. കുട്ടികൾ പുസ്തക ആസ്വാദന കുറിപ്പുകൾ അവതരിപ്പിച്ചു. എസ് ആർ ജി കൺവീനർ കെ. പി. വിനോദൻ സ്വാഗതവും സീനിയർ അദ്ധ്യാപകൻ ഒ. ടി. മനോജ്‌കുമാർ നന്ദിയും പറഞ്ഞു. വായന മാസാചരണത്തോടനുബന്ധിച്ച് എന്റെ വായനാകാശം, രണ്ടാംമൂഴത്തിലൂടെ ഒരു സഞ്ചാരം, ഞങ്ങളുടെ എഴുത്തുകാരൻ, സാഹിത്യ പ്രശ്നോത്തരി, പോസ്റ്റർ രചന, പുസ്തകചർച്ച, ക്ലാസ്മുറി ലൈബ്രറി, ഹോം ലൈബ്രറി തുടങ്ങിയ പരിപാടികൾ നടപ്പാക്കും.