അഡ്മിഷന് അപേക്ഷിക്കാം

Sunday 22 June 2025 12:38 AM IST

മൂവാറ്റുപുഴ : നിർമല കോളേജ് (ഓട്ടോണോമസ്) 2025-26ലേക്കുള്ള അഡ്മിഷന്‍ ബി.എ, ബി.കോം, ബി.എസ്‌സി, ബി.എസ്.ഡബ്ല്യു, ബി.ബി.എ, ടൂറിസം, ഇന്റഗ്രേറ്റഡ്, കോഴ്‌സുകളിലേക്ക് എസ്.സി,​ എസ്.ടി വിഭാഗത്തിലും സംവരണ വിഭാഗത്തിലുമുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട ആപ്ലിക്കേഷൻ കോളേജ് വെബ്‌സൈറ്റിലൂടെ നാളെ രാത്രി 10 മണി വരെ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് 24ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. യു.ജി സപ്ലിമെന്ററി അഡ്മിഷനായി 24 മുതൽ അപേക്ഷിക്കാം. പി.ജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 24 മുതൽ കോളേജിൽ എത്തി അഡ്മിഷൻ നടത്താവുന്നതാണ്.