അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
Sunday 22 June 2025 12:39 AM IST
മലപ്പുറം;കോഡൂർ വട്ടപ്പറമ്പ് അൽഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ അന്തർദേശീയ യോഗദിനം ആചരിച്ചു. ദേശീയ യോഗ താരം ഷാന കെ പർവീൻ ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ബഷീർ വാഫി അദ്ധ്യക്ഷത വഹിച്ചു. യോഗ പരിശീലകരായ ഐ.എസ്.കെ. മുഹമ്മദലി, കെ. സാജിത, സ്‌കൂൾ അദ്ധ്യാപകരായ കെ.പി. അബ്ദുൾ മജീദ് ,ഫർഹാന കടമ്പോടൻ, കെ. ജ്യോതി , സി.എച്ച്. മുഹ്സിന,എം കെ ഷഹ്നാസ് , ജി.ജി. ചന്ദ്ര, എൻ. മുർഷിദ , പി. അബ്ദുൽ സലാം, കെ. ഹരിത സംബന്ധിച്ചു.