ഗോത്ര ജീവിതവും വായനയും മനസ്സിലാക്കാനായി വിദ്യാർത്ഥികൾ
Sunday 22 June 2025 12:48 AM IST
മലപ്പുറം : വായന വാരാഘോഷത്തിന്റെ ഭാഗമായി ഗോത്രവർഗ്ഗക്കാരുടെ ജീവിതവും വായനാസംസ്‌കാരവും മനസ്സിലാക്കാനായി എ.എം.യു.പി സ്‌കൂൾ ഉമ്മത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ മലപ്പുറം കളക്ടറേറ്റ് പടിക്കൽ സമരമനുഷ്ഠിക്കുന്ന ആദിവാസികളെ കാണാനെത്തി. ഗോത്ര ജീവിതം, ആചാരം, വിദ്യാഭ്യാസം, വായനാസംസ്‌കാരം, ആഘോഷങ്ങൾ, ആദിവാസി ചികിത്സാരീതികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. സ്‌കൂളിന്റെ വകയായി പുസ്തകങ്ങൾ സമ്മാനമായി നൽകി.തുടർന്ന് കാർഷിക സംസ്‌കാരവും വായനയുമായി ബന്ധപ്പെട്ട് സുരേഷ് മലയാളി കുട്ടികളുമായി സംവദിച്ചു. ഇ. ഫാത്തിമ സഹല, കെ.എം. ഷബീബ് റഹ്മാൻ, പി.കെ. ഷറഫുദ്ദീൻ എന്നിവർ കുട്ടികളെ അനുഗമിച്ചു.