ചിത്ര കലാ പഠന കേന്ദ്രം തുടങ്ങി
Sunday 22 June 2025 12:51 AM IST
മലപ്പുറം: മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിന് കീഴിൽ ചിത്രകലാപഠന കേന്ദ്രം തുടങ്ങി. പ്രശസ്ത ചിത്രകാരി ആർട്ടിസ്റ്റ് ഷബീബ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ മജീഷ്യൻ മലയിൽ ഹംസ, നഗരസഭ കൗൺസിലർമാരായ സുരേഷ് , പി.എസ്.എ. സബീർ, മുസ്ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് ആമിയൻ, ഷംസു തറയിൽ, ബോസ് , വിനോദ് കോട്ടക്കുന്ന് , പ്രിൻസിപ്പാൾ ഹസീന മലയിൽ, അസിസ്റ്റന്റ് ടീച്ചർ ഫെബിത കാളമ്പാടി പ്രസംഗിച്ചു.