'ഞാറ്റുവേല മേള' ആരംഭിച്ചു
കോഴിക്കോട് : ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിൽ ആരംഭിച്ച 'ഞാറ്റുവേല മേള 2025' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവോദയ സംഘം പ്രസിഡന്റ് കെ.കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. നിറവ് ഡയറക്ടർ അഡ്വ. കുമാരൻകുട്ടിയെ ആദരിച്ചു. ജേക്കബ് വടക്കഞ്ചേരി, പി.പി മോഹനൻ, ഡോ.അഞ്ജു.യു, എ.കെ ശ്യാംപ്രസാദ്, ഷെെജു.ടി എന്നിവർ പ്രസംഗിച്ചു. ഫലവൃക്ഷ തെെകൾ, അലങ്കാര ചെടികൾ, പച്ചക്കറി തെെകൾ, വിത്തുകൾ, വളങ്ങൾ, ചെടിച്ചട്ടികൾ, ഔഷധ കഞ്ഞിക്കിറ്റുകൾ എന്നിവയുടെ കൗണ്ടറുകൾ മേളയിൽ തയ്യാറാക്കിയിട്ടുണ്ട്. ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ, ആയുർവേദ മരുന്നുകൾ, പാലക്കാടൻ മൺപാത്രങ്ങൾ, കറിക്കത്തികൾ, തേൻ, അവിൽ, എള്ളെണ്ണ തുടങ്ങിയവയുടെ വിൽപ്പനയും മേളയിൽ നടക്കും. ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 50 ശതമാനം വരെ റിഡക്ഷൻ ലഭിക്കും. മേളയോടനുബന്ധിച്ച് ഞായറാഴ്ചയുൾപ്പെടെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തുറന്ന് പ്രവർത്തിക്കും.