'ആകാശ വിസ്മയങ്ങൾ' പുസ്തക പ്രകാശനം
Sunday 22 June 2025 12:11 AM IST
കുന്ദമംഗലം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ചാത്തൻകാവ് പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ശാസ്ത്ര പ്രചാരകനുമായ സുരേന്ദ്രൻ ചെത്തുകടവിന്റെ 'ആകാശ വിസ്മയങ്ങൾ' പുസ്തകം പുരോഗമന കലാസാഹിത്യ സംഘം കുന്ദമംഗലം മേഖലാ പ്രസിഡന്റ് സിദ്ധാർത്ഥൻ പ്രകാശനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ്ചെയർമാൻ വി.സുന്ദരൻ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യു.പി. നാസർ പുസ്തകം പരിചയപ്പെടുത്തി. എം മാധവൻ, ശ്രീനിവാസൻ ചെറുകുളത്തൂർ, എൻ.കെ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. സുരേന്ദ്രൻ ചെത്തുകടവ് പ്രസംഗിച്ചു. കെ. രത്നാകരൻ സ്വാഗതവും പി.പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.