പൊതിച്ചോറ് വിതരണം

Saturday 21 June 2025 8:38 PM IST

ഫോർട്ടു കൊച്ചി: കടലാക്രമണം മൂലം ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്ന തീരദേശ വാസികൾക്ക് 600 ലേറെ പൊതിച്ചോറുകൾ വിതരണം ചെയ്തു. കൊച്ചി രൂപത ബി.സി.സിയുടെ നേതൃത്വത്തിലാണ് കണ്ണമാലിയിലും ചെറിയകടവിലും പുത്തംതോടിലും പൊതിച്ചോറുകൾ നല്കിയത്. സമീപ ഇടവകകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോറുകൾ രുപതാ ഡയറക്ടർ ഫാദർ. ബെന്നി തോപ്പിപറമ്പിലിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. രൂപതാ കൺവീനർ പോൾ ബെന്നി പുളിക്കൽ, സെക്രട്ടറി പിറ്റർ .പി ജോർജ്, ട്രഷറർ മാർഗരേറ്റ് ലോറൻസ് ഫെറോന കൺവീനർമാരായ ഫെലിക്സ് കാട്ടിശ്ശേരി, ആൽബി ഗൊൺസ്ലാവൂസ് , ജോ അമ്പലത്തുങ്കൽ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.