വായനാ വാരാഘോഷം
Saturday 21 June 2025 8:38 PM IST
തോപ്പുംപടി: വായനാ വാരാഘോഷത്തോടനുബന്ധിച്ച് എം. ഇ. എസ് കോളേജ് വിദ്യാർത്ഥികളെ വായനയിലേക്ക് കൂടുതൽ ആകൃഷ്ടരാക്കുവാനും വായനയുടെ പ്രാധാന്യം വളർത്തുന്നതിനുമായി കോളേജ് ലൈബ്രേറിയൻ ആതിര സാജന്റെ നേതൃത്വത്തിൽ വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. ഇമോജിയിലൂടെ പുസ്തകം മനസിലാക്കുക, ബുക്ക് മാർക്ക് നിർമാണം, പുസ്തകത്തെ ആസ്പദമാക്കി മീം സൃഷ്ടിക്കൽ എന്നിവ പ്രധാന മത്സരങ്ങളായിരുന്നു. പ്രിൻസിപ്പൽ ഡോ. പി. കെ. യാഖൂബ്, വൈസ് പ്രിൻസിപ്പൽ രഹനാസ് കെ. എൻ., കോമേഴ്‌സ് വിഭാഗം മേധാവി തസ്‌ന ടി. എ., ഇംഗ്ലീഷ് വിഭാഗം മേധാവി മെയ്‌മോൾ ജോൺസൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഷംനാസ് എസ്., മിന്നു അരവിന്ദ്, അബിൽ ആന്റണി എന്നിവർ പങ്കെടുത്തു.