പോക്സോ കേസ്: പ്രതിയെ പിടികൂടി
Saturday 21 June 2025 8:46 PM IST
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരിൽ വച്ച് ടൗൺ എസ്.ഐ അനുരൂപിന്റെ നേതൃത്വത്തിൽ പിടികൂടി. എറണാകുളം മുളകുകാട് സ്വദേശി കെ.ഇ. ഫിലിപ്പിനെയാണ് (73) ടൗൺ പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം നടത്തിയ പ്രതി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ ടൗണിലെ ജി മാൾ റോഡിൽ വച്ചാണ് പ്രതി പിടിയിലായത്. പ്രതിയുമായി പൊലീസ് ആലപ്പുഴയിലേക്ക് പോയി.