കണ്ണമാലി കടൽകയറ്റം: മന്ത്രിക്ക് കരിങ്കൊടി

Saturday 21 June 2025 9:27 PM IST

കൊച്ചി: കണ്ണമാലി, ചെറിയ കടവ്, കാട്ടിപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമായ പശ്ചാത്തലത്തിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതിഷേധം. വാട്ടർ അതോറിട്ടിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ജില്ലയിലെത്തിയ മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പരിപാടിയുടെ വേദിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കരിങ്കൊടിയുമായി എത്തുകയായിരുന്നു. സ്റ്റേജിൽ നിലയുറപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെർജസ് വി. ജേക്കബ്, ഭാരവാഹികളായ അനീഷ് ചേനക്കര, ബി.അഷ്റഫ് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.