കുടുംബശ്രീക്ക് തണ്ണിമത്തൻ മധുരം നേടിയത് രണ്ടുകോടി

Sunday 22 June 2025 12:00 AM IST

കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങിയ 'വേനൽ മധുരം' തണ്ണിമത്തൻ കൃഷിയിലൂടെ നേടിയത് രണ്ട് കോടി. സംസ്ഥാനത്ത് ഇത്തവണ വിളവെടുത്തത് 1608.933589 ടൺ തണ്ണിമത്തൻ. പതിനാല് ജില്ലകളിലും വിളവിറക്കി, 2,​24,​81336 കോടിയാണ് വരുമാനം. കുടുംബശ്രീ ഫാം ലൈവ്‌‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി 149 ബ്ലോക്കുകളിലായി 772.705 ഏക്കറിലാണ് ഇത്തവണ വിളവിറക്കിയത്. 518 സി.ഡി.എസുകൾക്ക് കീഴിലുള്ള 1203 സംഘകൃഷി ഗ്രൂപ്പുകൾ തണ്ണിമത്തൻ കൃഷിയിലേക്കിറങ്ങി. കാസർകോടാണ് കൂടുതൽ കൃഷി. 287 ഏക്കറിലായി 1201000 കിലോ തണ്ണിമത്തൻ വിളവെടുത്തതിലൂടെ 1,​80,​15000 കോടിയാണ് വരുമാനം. ഡിസംബറിൽ വിളവിറക്കിയതിനാൽ മാർച്ച്,ഏപ്രിൽ മാസങ്ങളോടെ വിളവെടുക്കാൻ കഴിഞ്ഞു. ചൂടും റംസാനും ഒന്നിച്ചുവന്നതോടെ കുടുംബശ്രീയുടെ തണ്ണീമൻ വിപണി കീഴടക്കി.

 സംഘകൃഷി

ഗ്രാമീണ മേഖലയിലെ സി.ഡി.എസുകൾക്ക് കീഴിലുള്ള കൂട്ടുത്തരവാദിത്ത സംഘകൃഷി (ജെ.എൽ.ജി ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കിയത്. തിരഞ്ഞെടുക്കുന്ന നിലവിലുള്ള സംഘകൃഷി ഗ്രൂപ്പുകൾക്കും പുതിയ ഗ്രൂപ്പുകൾക്കും 25,000 രൂപ വരെ റിവോൾവിംഗ് ഫണ്ട് കുടുംബശ്രീ സി.ഡി.എസുകൾ വഴി നൽകി. ഗ്രാമങ്ങളിൽ തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വരുമാനം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.

കൃഷി ചെയ്തത്

ഷുഗർ ബേബി

കിരൺ

പക്കീസ

ഷുഗർ ക്വീൻ

ജൂബിലി കിംഗ്

 മുകാസ

ഡ്രാഗൺ കിംഗ്

ഹണി ബോൾ

അപൂർവ

അർച്ചി

ഗ്രീൻ മധുരെെ

നാംദാരി