പി.എൻ.പണിക്കർ അനുസ്മരണം
Monday 23 June 2025 12:13 AM IST
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പി.എൻ.പണിക്കർ അനുസ്മരണത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ഉദ്ഘാടനം പന്തളം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് ഡോ.ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. കവി സുരേഷ് കലാലയം അനുസ്മരണ പ്രഭാഷണവും വായനദിന സന്ദേശവും നൽകി. ലൈബ്രറി കൗൺസിൽ പന്തളം മേഖലാസമിതി കൺവീനർ കെ.ഡി.ശശിധരൻ, വായനശാല വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു , ജോയിന്റ് സെക്രട്ടറി ജി.ബാലസുബ്രഹ്മണ്യൻ, എസ്.എം.സുലൈമാൻ എന്നിവർ സംസാരിച്ചു.