പുസ്തക കൗതുകം ആരംഭിച്ചു
Sunday 22 June 2025 12:17 AM IST
വയ്യാറ്റുപുഴ : പി.എൻ.പണിക്കർ സ്മരണയിൽ വി.കെ.എൻ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വായനവാരാഘോഷത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പുസ്തക കൗതുകം 2025 ആരംഭിച്ചു. പുസ്തകപ്രദർശനം, അക്ഷരക്കുറി മത്സരം, ക്വിസ് മത്സരം, വായനാനുഭവ കുറിപ്പ് മത്സരം, കുട്ടിവായന, അമ്മവായന, പുസ്തകമുത്തം തുടങ്ങിയ വ്യത്യസ്ത പരിപാടികളുൾപ്പെട്ട വായനാ പ്രോത്സാഹന പദ്ധതിയാണിത്. വായനയ്ക്കായി പുസ്തകത്തൊട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ എൻ.ജ്യോതിഷ്‌കുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വോളണ്ടിയർ സെക്രട്ടറി ഷാർലെറ്റ് ബോസ്, തമന്ന ബിനു എന്നിവർ സംസാരിച്ചു. വോളണ്ടിയർ സെക്രട്ടറി നിഷാൽ നിജേഷ്, വോളണ്ടിയർമാരായ മുഹമ്മദ് ബഷീർ, ശ്രീഹരി, ആയുഷ് ബിജു എന്നിവർ നേതൃത്വം നൽകി.