അഷ്ടബന്ധ കലശം  നടത്തി

Sunday 22 June 2025 12:19 AM IST

പമ്പ : ഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം നടത്തി. തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തിമാരായ മാധവൻ പോറ്റി, പ്രദീപ് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. 18 വർഷങ്ങൾക്ക് ശേഷമാണ് പമ്പാ ഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം നടക്കുന്നത്. ഗണപതിഹോമത്തിന് ശേഷം കലശത്തിങ്കൽ ഉഷപൂജ നടന്നു. 10 മണിക്ക് മരപ്പാണി, തുടർന്ന് അഷ്ടബന്ധലേപനം, ബ്രഹ്മ കലശാഭിഷേകം, പരികലശാഭിഷേകം, പ്രസന്ന പൂജ, ദീപാരാധന തുടങ്ങിയ ചടങ്ങുകൾ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ എന്നിവരും പങ്കെടുത്തു.