യോഗ പരിശീലന പരിപാടി
Sunday 22 June 2025 12:26 AM IST
പത്തനംതിട്ട : അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് മിലിട്ടറി തിരുവനന്തപുരം സേന സ്റ്റേഷൻ മുഖ്യകാര്യാലയം, പത്തനംതിട്ട മിലിട്ടറി കാന്റീൻ, ഇ.സി.എച്ച്.എസ് പോളിക്ളിനിക്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ നരിയാപുരം മിലിട്ടറി കാന്റീനിൽ യോഗ പരിപാടി നടത്തി. മിലിട്ടറി കാന്റീൻ മാനേജർ റിട്ടേർഡ് ലഫ്റ്റനന്റ് കേണൽ ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് ഓണററി ക്യാപ്റ്റൻ എസ്.സതീശൻ, റിട്ടേർഡ് ക്യാപ്റ്റൻ കൃഷ്ണകുമാർ, റിട്ടേർഡ് ലഫ്റ്റനന്റ് കേണൽ തോമസ് വർഗീസ്, ഇ.സി.എച്ച്.എസ് ലഫ്റ്റനന്റ് കേണൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.