മാർച്ചും ധർണയും നടത്തി

Sunday 22 June 2025 12:28 AM IST

റാന്നി : പെരുമ്പുഴ ബസ് സ്റ്റാൻഡ് - മുണ്ടപ്പുഴ റോഡിലെ തകർന്ന സംരക്ഷണഭിത്തി അടിയന്തരമായി പുനർനിർമ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്

സി.പി.ഐ നേതൃത്വത്തിൽ റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ടെലിഫോൺ ഭവന് മുന്നിലായിട്ടാണ് കനത്തമഴയിൽ സംരക്ഷണ ഭിത്തി തകർന്നത്. സി.പി.ഐ ജില്ലാകൗൺസിൽ അംഗം ജോജോ കോവൂർ ധർണ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.ടി.കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. തെക്കേപ്പുറം വാസുദേവൻ, കെ.എസ്.അരവിന്ദ്, സന്തോഷ് മൂഴിക്കൽ, കെ.ജി.രാജൻപിള്ള, അച്ചൻകുഞ്ഞ് മൂഴിക്കൽ, ശശി തേവരുപാറ, ജോമോൻ പാലച്ചുവട്, മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.