വായനദിനാചാരണം
Sunday 22 June 2025 12:32 AM IST
ചെങ്ങന്നൂർ : മാമ്പ്ര കൈരളി ഗ്രന്ഥശാല വായനദിനാചാരണം നടത്തി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം ജി.നിശീകാന്ത് ഉദ്ഘാടനം ചെയ്തു. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് ലക്ഷ്മി.വി.എസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ.ദിലീപ് ചെറിയനാട് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ.പ്രകാശ് കെ.സി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അഡ്വ.ദീപു ജേക്കബ്, കൈരളി ഭരണ സമിതി അംഗം ഡോ.ബി.അജിത് കുമാർ, മലയാളം അദ്ധ്യാപിക സന്ധ്യാറാണി എന്നിവർ പ്രസംഗിച്ചു.