പട്ടികജാതി വികസന വകുപ്പിൽസ്ഥലം മാറ്റം അട്ടിമറിക്കുന്നു

Sunday 22 June 2025 12:49 AM IST

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ സ്ഥലം മാറ്റങ്ങൾ ഒാൺലൈൻ ആക്കണമെന്ന ഉത്തരവ് അവഗണിച്ച് പട്ടികജാതി വികസന വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റ നടപടികൾ അട്ടിമറിക്കുകയാണെന്ന് സെറ്റോ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു. ഇതുമൂലം മലയോര മേഖലകളിൽ ജോലി ചെയ്യുന്നവർ വർഷങ്ങളായി അവിടെതന്നെ തുടരേണ്ട സ്ഥിതിയാണ്. രാഷ്ട്രീയ താത്പര്യം മുൻനിറുത്തി ഒരുവിഭാഗം ജീവനക്കാർ ഇഷ്ടമുള്ളയിടങ്ങളിൽ തുടരുകയാണെന്നും ഫെബ്രുവരി 28നകം സ്ഥലംമാറ്റ ഉത്തരവിറക്കണമെന്ന നിർദ്ദേശവും പട്ടികജാതി വികസനവകുപ്പിൽ പാലിക്കുന്നില്ലെന്നും ജയകുമാർ കുറ്റപ്പെടുത്തി.