വൈദ്യുതി പോസ്റ്റ് മാറ്റും, ട്രെയിൻ 4 മണിക്കൂർ തടഞ്ഞിടും
Sunday 22 June 2025 1:04 AM IST
കൊല്ലം: റെയിൽവേ ട്രാക്കിൽ മരംവീണ സംഭവത്തിൽ വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കാനായില്ല. വൈദ്യുതി ലൈൻ കടന്നുപോകുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കണം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കൊല്ലം പോളയത്തോടിനും കപ്പലണ്ടിമുക്കിനും ഇടയിലുള്ള ഭാഗത്ത് റെയിൽവേ ലൈനിലേക്ക് മരം കടപുഴകിയത്. മരം വെട്ടിമാറ്റി മണിക്കൂറുകൾക്ക് ശേഷം ട്രെയിൻ ഓടിത്തുടങ്ങി. എന്നാൽ റെയിൽവേയുടെ വൈദ്യുതി ലൈനിൽ താത്കാലിക അറ്റകുറ്റപ്പണികൾ മാത്രമാണ് അന്ന് നടന്നത്. ഇനി പുതിയ ഇരുമ്പ് പോസ്റ്റ് സ്ഥാപിക്കണം. കോൺക്രീറ്റ് അടിസ്ഥാനം തയ്യാറാക്കിയ ശേഷം അടുത്ത ആഴ്ചയിലൊരു ദിവസം നാല് മണിക്കൂർ ട്രെയിൻ ഗതാഗതം തടഞ്ഞുവച്ചിട്ടാകും പോസ്റ്റ് സ്ഥാപിക്കലും വൈദ്യുതി ലൈൻ ബന്ധിപ്പിക്കലും.