ഡി.ബി മാരത്തോൺ ടീ ഷർട്ട് പ്രകാശനം
Sunday 22 June 2025 1:06 AM IST
കൊല്ലം: സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ലബ്, കൊല്ലം കോർപ്പറേഷൻ, റേഡിയോ ബെൻസിഗർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആശ്രാമത്ത് നടക്കുന്ന ഡി.ബി മാരത്തോണിന്റെ ടീ ഷർട്ട് പ്രകാശനത്തിന്റെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.എണസ്റ്റ് നിർവഹിച്ചു. റേഡിയോ ബെൻസിഗർ ഡയറക്ടർ ഫാ. ഫെർഡിനന്റ് പീറ്റർ ടീ ഷർട്ട് പ്രകാശനം ചെയ്തു.
ചെയർമാൻ പി.കെ.പ്രവീൺ, റേസ് ഡയറക്ടർ അഡ്വ.വിജയരാജ്, ജനറൽ കൺവീനർ രാജു രാഘവൻ, ട്രഷറർ അരുൺ കുമാർ എന്നിവർ സംസാരിച്ചു. മാരത്തോണിൽ പങ്കെടുക്കാനും ജൂലായ് 12 ന് നടക്കുന്ന കുട്ടികളുടെ 'കിഡ്സ് റണ്ണിൽ' പങ്കെടുക്കാനും dbmkollam.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.