വായന പക്ഷാചരണ പുസ്തകപ്രദർശനം

Sunday 22 June 2025 1:07 AM IST
തളവൂർക്കോണം സെന്റർ ഓഫ് മാസ് ആർട്സ് ലൈബ്രറി നടത്തിയ പുസ്തക പ്രദർശനം.

എഴുകോൺ : കരീപ്ര തളവൂർക്കോണം സെന്റർ ഒഫ് മാസ് ആർട്സ് ലൈബ്രറി പുസ്തക പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. പഴങ്ങാലം ഗവ.യു.പി. സ്കൂളിൽ നടന്ന പ്രദർശനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബീന സജീവ് ഉദ്ഘാടനം ചെയ്തു.സ്കൂൾ എച്ച്.എം അനിതകുമാരി അദ്ധ്യക്ഷയായി. അദ്ധ്യാപകൻ സാബു മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി ഭാരവാഹികളായ ജെ.വിജയകുമാർ, ആർ.ശിവപ്രസാദ്, ശ്യാമ എന്നിവർ സംസാരിച്ചു.ലൈബ്രേറിയൻ റിൻസി വർഗീസ് നേതൃത്വം നൽകി. ഗീതാമണിയമ്മ നന്ദി പറഞ്ഞു. വായന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക സാമൂഹിക പരിപാടികൾ, അനുസ്മരണ യോഗങ്ങൾ, ക്വിസ് കോമ്പറ്റീഷൻ, പ്രതിഭാ സംഗമം എന്നിവ സംഘടിപ്പിക്കുമെന്ന് സി.എം.എ പ്രസിഡന്റ് അനൂപ് കെ രാജ് പറഞ്ഞു.