കെ.പി.സി.സി വിചാർ വിഭാഗ് വായനാവാരം ഉദ്ഘാടനം

Sunday 22 June 2025 1:08 AM IST
കെ പി ഡി സി വിചാർ വിഭാഗ് സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജി.ആർ കൃഷ്ണകുമാർ നിർവഹിക്കുന്നു.

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വായനവാരാചരണം വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അദ്ധ്യക്ഷനായി.

വിശ്വധർമ്മം പത്രാധിപർ മാർഷൽ ഫ്രാങ്ക് മുഖ്യപ്രഭാഷണം നടത്തി. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്കുമാർ വായനാദിന സന്ദേശം നൽകി.

ചടങ്ങിൽ ചവറ ഹരീഷ് കുമാർ, ജോസ് വിമൽരാജ്, പ്രഭാ അനിൽ, പന്മന തുളസി, ബാബു ജി.പട്ടത്താനം, സെബാസ്റ്റ്യൻ അംബ്രോസ്, ജിജി രഞ്ജിത്, കെ.ഇ. ബൈജു, ജഹാംഗീർ പള്ളിമുക്ക്, വി.വിജയചന്ദ്രൻ, മോഹൻ നിഖിലം, പ്രസന്നൻ മുല്ലക്കേരി, വി. കൃഷ്ണൻ കുട്ടി, ആൽബർട്ട് ഡിക്രൂസ്, ഹനീഫ, സിബുലാൽ എന്നിവർ സംസാരിച്ചു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ ചവറ രാജേന്ദ്രകുമാർ, ആസാദ് ആശീർവാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടിയ സാരംഗ് സൗരഫിന് ഉപഹാരങ്ങൾ നൽകി.