'കാലം പറഞ്ഞ കഥ, സിറ്റി ട്രാഫിക്ക്' ഷൂട്ടിംഗ് പൂർത്തിയായി

Sunday 22 June 2025 1:09 AM IST
നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ 'കാലം പറഞ്ഞ കഥ, സിറ്റി ട്രാഫിക്ക് 'ന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചപ്പോൾ

തൊടിയൂർ: മയക്കുമരുന്നും ആഡംബര ജീവിതവും ഒരു കുടുംബത്തെ കടക്കെണിയിലാക്കുന്ന ദാരുണമായ കഥ പശ്ചാത്തലമാക്കി നാടകശാല ഇന്റർനാഷണൽ മൂവീസ് നിർമ്മിക്കുന്ന 'കാലം പറഞ്ഞ കഥ, സിറ്റി ട്രാഫിക്ക്' ഓണക്കാലത്ത് തിയേറ്ററുകളിലെത്തും. നമ്മുടെ നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രസാദ് നൂറനാടാണ്. നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ രണ്ടാമത് ചിത്രമാണിത്. ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മയും സംഗീത സംവിധാനം അജയ് രവിയുമാണ് നിർവഹിച്ചിരിക്കുന്നത്.

'പുലിമുരുകൻ' സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസ് ആണ് ചിത്രത്തിലെ നായകൻ. ഏഷ്യാനെറ്റ് അവാർഡ് ജേതാവായ ഡോ.സാന്ദ്ര നായികയായെത്തുന്നു. വിനോദ് ജി. മധുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.