ആർ.എസ്.എസ് പതാക ഉയർത്താൻ ഗവർണർക്ക് അധികാരമില്ല: വി. ശിവൻകുട്ടി

Sunday 22 June 2025 1:09 AM IST

കോഴിക്കോട്: രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം ഗവർണർക്കാണെങ്കിലും അവിടം ആർ.എസ്.എസ് പതാക ഉയർത്താനുള്ള അധികാരം അദ്ദേഹത്തിനില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യങ്ങളിൽ ആർ.എസ്.എസ് ഗവർണർമാർ പറയുന്നതല്ല, ഭരണഘടനയാണ് ശരി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വീടുകളിലും ഓഫീസുകളിലും അവരവർക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളും കൊണ്ടുവച്ചാൽ എങ്ങനെയുണ്ടാവും. ഗവർണറുടെ അധികാരമെന്തന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.