ഗുരുവായൂരിൽ ഭണ്ഡാരം വരവ് 7.25 കോടി
Sunday 22 June 2025 1:15 AM IST
ഗുരുവായൂർ: ഗുരുവായൂരിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 7.252 കോടി രൂപ ലഭിച്ചു. കൂടാതെ 2.672 കിലോ 600 മില്ലിഗ്രാം സ്വർണവും 14.24 കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്. നിരോധിച്ച രണ്ടായിരം രൂപയുടെ 29 കറൻസിയും ആയിരം രൂപയുടെ 19 കറൻസിയും അഞ്ഞൂറിന്റെ 48 കറൻസിയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. എസ്.ഐ.ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്താനുള്ള ചുമതല. സ്ഥിരം ഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 7,25,430 രൂപ ഇ ഭണ്ഡാരങ്ങളിൽ നിന്നുള്ള വരവായും ലഭിച്ചു.