മൂന്ന് ഗവർണർമാർ ഒരേ വേദിയിൽ

Sunday 22 June 2025 1:21 AM IST

തിരുവനന്തപുരം: മൂന്ന് ഗവർണർമാർ ഒന്നിച്ച് പങ്കെടുക്കുന്ന ചടങ്ങ് തലസ്ഥാനത്ത് ചൊവ്വാഴ്ച നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ആന്ധ്ര ഗവർണർ സെയ്ദ് അബ്ദുൾ നസീർ എന്നിവരാണ് സൗത്ത് പാർക്ക് ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നത്. അടിയന്തരാവസ്ഥയെ കുറിച്ച് പി.എസ്.ശ്രീധരൻ പിള്ള രചിച്ച പുസ്തകം അർലേക്കറും സെയ്ദ് അബ്ദുൾ നസീറും ചേർന്ന് പ്രകാശിപ്പിക്കും.