ഇ മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കും
തിരുവനന്തപുരം: ഇ മാലിന്യങ്ങളുടെ സുരക്ഷിത ശേഖരണവും ശാസ്ത്രീയ സംസ്‌കരണവും ഉറപ്പാക്കുന്നതിന് നടപടികൾ കൈക്കൊണ്ടതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
ഇ മാലിന്യങ്ങൾ ശേഖരിക്കൽ, സംഭരണം, ഗതാഗതം, അറ്റകുറ്റപ്പണി, പുനരുപയോഗം, പുനർസംസ്‌കരണം തുടങ്ങി എല്ലാ ഘട്ടത്തിലും നിരീക്ഷണവും നിയന്ത്രണവുമുണ്ടാകും. റീസൈക്ലർമാർക്കും റീഫർബിഷർമാർക്കും പ്രവർത്തിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നിർബന്ധമാണ്.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിധേയമായി മാത്രമേ റീസൈക്ലറിനും റീഫർബിഷറിഷനും പ്രവർത്തിക്കാൻ കഴിയൂ. ഇത്തരം സ്ഥാപനങ്ങൾ
eprewastecpcb.inൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ മാലിന്യങ്ങളുടെ വിൽപ്പന, സംഭരണം, ഗതാഗതം, പുനഃചംക്രമണം,സംസ്‌കരണം തുടങ്ങിയവയിൽ നിയമലംഘനം കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബോർഡ് അറിയിച്ചു.