ടൂറിസ്റ്റ് ബസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
Sunday 22 June 2025 12:13 PM IST
ചെങ്ങന്നൂർ: ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ ചെങ്ങന്നൂരിൽ ഇന്ന് രാവിലെ 10 മണിക്കാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസിൽ നേർക്കുനേർ കൂട്ടിയിടിച്ചത്. താമരക്കുളത്ത് നിന്നുള്ള വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.