വസീം അക്രമിന്റെ അപൂർവ്വ റെക്കോർഡ് തകർത്ത് ബുംമ്ര ; സെന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ
ലീഡ്സ്: ഇതിഹാസ താരം വസീം അക്രമിന്റെ റെക്കോർഡ് ഭേദിച്ച് ജസ്പ്രീത് ബുംറ. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഏഷ്യൻ ബൗളറെന്ന റെക്കോർഡാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇന്ത്യ ഇംഗ്ലന്റ് ടെസസ്റ്റിൽ സ്വന്തമാക്കിയത്. സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഏഷ്യൻ ബൗളർമാരുടെ പട്ടികയിൽ മുൻ പാകിസ്ഥാൻ പേസർ വസീം അക്രത്തെ മറികടന്നാണ് ബുംമ്ര ഒന്നാമനായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളറായി താൻ തുടരുമെന്ന് 31കാരനായ ബുംറ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഹെഡിംഗ്‌ലിയിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നിവരെ പുറത്താക്കി ബുംറ തന്റെ മികവ് തെളിയിച്ചത്. ഇംഗ്ലണ്ട് താരം ഡക്കറ്റിനെ പുറത്താക്കിയതോടെയാണ് ബുംറയുടെ നേട്ടം. 148 വിക്കറ്റുകളാണ് ഇന്ത്യൻ താരം ഇതുവരെ നേടിയത്. വസീം അക്രം (146), അനിൽ കുംബ്ലെ (141), ഇഷാന്ത് ശർമ്മ (130), മുഹമ്മദ് ഷമി (123) എന്നിവരും ബുംറയ്ക്ക് പുറമെ പട്ടികയിൽ പിടിച്ചത്
രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ സാക്ക് ക്രാളിയെ (4) ബുംറ പുറത്താക്കിയിരുന്നു. യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ച്വറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 471 റൺസ് നേടി. ഇന്ത്യ 600 റൺസ് മറികടക്കുമെന്ന് കരുതിയെങ്കിലും, 475 റൺസിൽ പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സും ജോഷ് ടോംഗും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. 147 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പന്ത് 134 റൺസും ജയ്‌സ്വാൾ 101 റൺസും നേടി.