'7000 രൂപ വീതം 26125 ആശമാർക്ക് നൽകും'; മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാ‌ർ

Sunday 22 June 2025 12:50 PM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുൻകൂർ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. അതിൽ പകുതി തുകയാണ് സർക്കാര്‍ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

എൻഎച്ച്എമ്മിന് സര്‍ക്കാരിൽ നിന്ന് അനുവദിക്കുന്ന തുക ആശമാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. സംസ്ഥാനത്തെ 26125 ആശാ വർക്കർമാര്‍ക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന് ഒപ്പം നിലവിലെ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.