അടിയന്തരാവസ്ഥ സംവാദം സംഘടിപ്പിച്ചു.
Monday 23 June 2025 12:09 AM IST
അങ്കമാലി: കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ 50 -ാം വാർഷികവും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ജനതാ പാർട്ടി മുൻ ജില്ലാ സെക്രട്ടറി കെ.പി. ജോബ് ഉദ്ഘാടനം ചെയ്തു. ടോം വർഗീസ് അദ്ധ്യക്ഷനായി. വർഗീസ് പുതുശേരി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. സുരേഷ്, കെ.കെ. ജോഷി, അഡ്വ. തങ്കച്ചൻ വർഗീസ്, അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത്, അഡ്വ. സജ്ജയ് തമ്പി, ജോർജ് സ്റ്റീഫൻ, കെ.പി. ഗോവിന്ദൻ, എച്ച്. വിൽഫ്രഡ്, എ. സെബാസ്റ്റ്യൻ, എൻ.പി അവരാച്ചൻ, ചെറിയാൻ മാഞ്ഞൂരാൻ, പോൾ പഞ്ഞിക്കാരൻ, ബേബി പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.