ഭാരവാഹികൾ സ്ഥാനമേറ്റു

Sunday 22 June 2025 6:52 PM IST

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും 68-ാമത് വാർഷിക പരിപാടികളുടെ ഉദ്ഘാടനവും നടന്നു. മുൻ നാവികസേനാ മേധാവി അഡ്മിറൽ റിട്ട. ആർ. ഹരികുമാർ മുഖ്യാതിഥിയായി. ഹാബിറ്റ്‌സ്‌ട്രോംഗ് വാർട്ടൻ സ്ഥാപകനും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ രാജൻ സിംഗ് വിശിഷ്ടാതിഥിയായി.

കെ.എം.എ പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് ദിലീപ് നാരായണൻ, ട്രഷറർ ഡോ. അനിൽ ജോസഫ്, മുൻ പ്രസിഡന്റ് ബിബു പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ് സ്വാഗതവും സെക്രട്ടറി കെ. അനിൽ വർമ നന്ദിയും പറഞ്ഞു.