അന്താരാഷ്ട്ര യോഗദിനാചരണം
Sunday 22 June 2025 6:59 PM IST
തൃപ്പൂണിത്തുറ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെയും തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയുടെയും നേതൃത്വത്തിൽ ഗവൺമെന്റ് സംസ്‌കൃത കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്രയോഗ ദിനം ആചരിച്ചു.
കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. മനു ആർ. മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. നവീൻ, ഡോ. അഫ്‌സീലാബി എം. എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് പി.വി. അജികുമാർ, ഡോ. വീണ വിജയൻ, ഡോ. പാർവതി എസ്., ശാരിക ശശി എന്നിവർ സംസാരിച്ചു.