'ഇ' കാലത്തെ വായനകൾ
Monday 23 June 2025 12:05 AM IST
പടന്ന: ലോകനായകരിൽ പലരും തങ്ങളെ പ്രചോദിപ്പിച്ചത് പുസ്തകങ്ങളാണെന്ന് പറയുന്നുണ്ട്, ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ പുസ്തകങ്ങളെ എടുത്ത് അവർ ഉദ്ധരിക്കുന്നുമുണ്ട്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും അദ്ധ്യാപകനുമായ പി. വേണുഗോപാലൻ പറഞ്ഞപ്പോൾ കുട്ടികൾ വായനാനുഭവങ്ങൾ പകർന്നു നൽകുന്ന ആവേശച്ചിറകിലേറി. പടന്ന ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ മലയാളം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വായനാ വാരാഘോഷ പരിപാടിയിൽ 'ഇ' കാലത്തെ വായനകൾ' എന്ന വിഷയത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ.സി.ടി ചെയർമാൻ വി.എൻ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ യു.സി മുഹമ്മദ് സാദിക് സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഗംഗ പ്രസാദ് കവിതാലാപനം നടത്തി. പി. വിമല സ്വാഗതവും കെ. രജനി നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ കെ.വി അനിത, എൻ.വി രജനി, ഉസ്മാൻ പാലടുക്ക എന്നിവർ നേതൃത്വം നൽകി.