അജാനൂരിൽ കാരണവ കൂട്ടം

Monday 23 June 2025 12:08 AM IST
അജാനൂരിൽ കാരണവക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി അടോട്ട് ജോളി യൂത്ത് സെന്ററിൽ നടന്ന പഞ്ചായത്ത് കാരണവക്കൂട്ടം പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസർ കെ. കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, മെമ്പർമാരായ സി. കുഞ്ഞാമിന, കെ.വി. ലക്ഷ്മി, ജോളി ക്ലബ്ബ് സെക്രട്ടറി സുരേന്ദ്രൻ കൂലോത്ത് വളപ്പ് സംസാരിച്ചു. മോഹനൻ മാങ്ങാട് വിഷയാവതരണം നടത്തി. പ്രൊഫസർ എം. ഗോപാലൻ ആമുഖ ഭാഷണം നടത്തി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതവും വി.ടി. കാർത്യായനി നന്ദിയും പറഞ്ഞു.