ഫർണ്ണിച്ചറും ലാപ്ടോപ്പും കൈമാറി

Monday 23 June 2025 12:35 AM IST
ബേപ്പൂർ പബ്ലിക്ക് ലൈബ്രറിക്ക് അനുവദിച്ച പ്രൊജക്ടറിൻ്റെ സ്വിച്ച് ഓൺ കർമ്മം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നിർവ്വഹിക്കുന്നു

ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറിക്ക് സാഹിത്യനഗരം പ്രത്യേക പദ്ധതി പ്രകാരം അനുവദിച്ച ബുക്ക് ഷെൽഫുകൾ, കസേരകൾ, മേശ, പോഡിയം എന്നിവയുടെ കൈമാറലും പൊതുമരാമത്ത് മന്ത്രി അഡ്വ: പി.എ. മുഹമ്മദ് റിയാസ് മണ്ഡലം വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവയുടെ സ്വിച്ച്ഓൺ കർമ്മവും കോർപ്പറേഷൻ ഡെപ്യുട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം. ഗിരിജ, താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, ലൈബ്രറി സെക്രട്ടറി പി.എൻ. പ്രേമരാജ്, കരുവള്ളി ശശിധരൻ എന്നിവർ പ്രസംഗിച്ചു.