കേരള പ്രവാസി സംഘം പ്രതിഷേധം

Sunday 22 June 2025 8:38 PM IST

ആലുവ: ഇറാനു നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണംപ്രവാസികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനങ്ങളെ കൊന്നൊടുക്കുന്ന നയങ്ങൾക്കെതിരെ കേരള പ്രവാസി സംഘം പ്രതിഷേധിച്ചു. ആലുവയിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ഇ. നാസർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.യു. അഷറഫ്, ടി.കെ. സലീം, എ.എം. അബ്ദുൾ കെരിം, ജില്ലാ ട്രഷറർ വി.ആർ. അനിൽകുമാർ, സാജിദാ മുഹമ്മദലി, മുഹമ്മദ് നാസർ, പി.ജെ. അനൂപ് തുടങ്ങിയവർ സംസാരിച്ചു.