പ്രതിഷേധ പ്രകടനവും ഒപ്പുശേഖരണവും
Monday 23 June 2025 12:38 AM IST
ബേപ്പൂർ: ഇരട്ടച്ചിറ മുതൽ ഭദ്രകാളി ക്ഷേത്രം വരെയുള്ള റോഡിന് ഡ്രെയിനേജ് നിർമ്മിക്കാത്തത്തിൽ കോൺഗ്രസ് 48ാം ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഒപ്പ് ശേഖരണവും നടന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ആഷിഖ് പിലാക്കൽ ഉദ്ഘാടനം ചെയ്തു. കെ.കെ സുരേഷിൻ്റെ അദ്ധ്യക്ഷത വഹിച്ചു. കെ കെ സുരേഷ്, സി.എ.സെഡ് അസീസ്, രാജേഷ് അച്ചാറമ്പത്ത്, രജനി. പി, കെ.സി ബാബു, അന്നങ്ങോട്ട് കാർത്തികേയൻ, ബി. കനകരാജ്, ഉപ്പുംതറ ബാബു, അഫിയാഹ്. എം.കെ പ്രസംഗിച്ചു. കെ.സജീഷ്, അമീർ തുഫൈൽ, ബാബു സർവ്വോത്തമൻ, അശോകൻ പി, സജീവ്, അനീസ് റഹ്മാൻ നേതൃത്വം നൽകി.