വിദ്യാർത്ഥികളെ അനുമോദിച്ചു
Monday 23 June 2025 12:41 AM IST
കുന്ദമംഗലം: മുംബൈയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ (ഇൻ്റർനാഷണൽ റിസേർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻസ്) പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ മർകസ് മാനേജ്മെന്റ് അനുമോദിച്ചു. കാരന്തൂർ മെംസ് ഇൻറർനാഷണൽ സ്കൂളിലെ25 വിദ്യാർത്ഥികളാണ് അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്തത്. പ്രൈമറി തലത്തിൽ ഹൈഫ ഹനൂൻ, ഡാനിഷ് നാസർ, മുഹമ്മദ് ഇഷാൻ ,മുഹമ്മദ് ഫവാസ്, ഫാത്തിമ മുഖ്നിയ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മുഹമ്മദ് മംനൂർ ,മുഹമ്മദ് ഷയാൻ ,മുഹമ്മദ് ഹാഷീർ അലി എന്നിവർ പോസ്റ്റർ അവതരണം നടത്തി ഒന്നാം സ്ഥാനത്തിന് അർഹരായി. മുഹമ്മദ് ഷാഫി, അബ്ദുൽ ഗഫൂർ സഖാഫി, സുഹൈൽ ഷൗക്കത്ത്, മോറൽ ഹെഡ് ഹുസൈൻ സഖാഫി പ്രസംഗിച്ചു.