തെന്നല ബാലകൃഷ്ണ പിള്ള അനുസ്മരണം 

Sunday 22 June 2025 8:43 PM IST

കൊച്ചി : കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ഗാന്ധിദർശൻ വേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.എം. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം .സി. ദിലീപ് കുമാർ, സംസ്ഥാന ഭാരവാഹികളായ ഡോ. അജിതൻ മേനോത്ത്, എം.പി. ജോർജ്, മാമ്പുഴക്കരി, വി.എസ്. ദിലീപ് കുമാർ, പി .വി. ജോസ് , പി. കൃഷ്ണമോഹൻ, വിജി രഘുനാഥ്, കെ.ആർ. നന്ദകുമാർ, ലൈല കബീർ എന്നിവർ പ്രസംഗിച്ചു. ടി.ആർ. രാജു, തങ്ങൾ കുഞ്ഞ്, വി.ജി. ശശിധരൻ, എം.ആർ. ജെയിംസ്, കെ.വിജയൻ, എ.പി ജോൺ, ജോസ് കാച്ചപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.