നവീകരിച്ച കുളം സമർപ്പിച്ചു
Monday 23 June 2025 12:46 AM IST
കൊയിലാണ്ടി: നഗരസഭയിലെ പന്തലായനിയിൽ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച നമ്പി വീട്ടിൽ കുളം ജനങ്ങൾക്ക് സമർപ്പിച്ചു. സൗജന്യമായി വിട്ടു നൽകിയ കുളം 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നഗരസഭ അദ്ധ്യക്ഷ സുധകിഴക്കെപ്പാട്ട് സമർപ്പണം നിർവഹിച്ചു. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. നമ്പി വീട്ടിൽ കുടുംബാംഗങ്ങളായ രുഗ്മിണി അമ്മ, എൻ.വി. സത്യനാഥൻ, നീന്തൽ താരം നാരായണൻ എന്നിവരെ ആദരിച്ചു. ഇ.കെ. അജീത്, കെ.എ. ഇന്ദിര, പി. പ്രജിഷ, വി. രമേശൻ, കെ.കെ. വൈശാഖ്, പി.ചന്ദ്രശേഖരൻ, ടി.കെ. ചന്ദ്രൻ, എം.വി. ബാലൻ, എൻ.സി.സത്യൻ, വി.എം. അനൂപ്, എൻ.വി.സത്യനാഥൻ, ടി.കെ. ശ്രീകുമാർ പ്രസംഗിച്ചു.