ജനശ്രീ ബ്രില്യൻസ് മീറ്റ്

Monday 23 June 2025 12:49 AM IST
ബാലുശ്ശേരിയിൽ ജനശ്രീ ബ്രില്യൻസ് മീറ്റ് മുൻ എം.പി. രമുാഹരി ദാസ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്കിലെ ജനശ്രീ കുടുംബാംഗങ്ങളിലെ പുതുതലമുറയിലെ പ്രതിഭകളുടെ അനുമോദന സദസ് മുൻ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജ്ഞാനസ്നാനം എന്ന പുസ്തകവും സർവോദയം ട്രസ്റ്റ് സംഭാവന ചെയ്ത ഗാന്ധി സൂക്തങ്ങളും സമ്മാനമായി നൽകി. നിജേഷ് അരവിന്ദ് പുസ്തകം പരിചയപ്പെടുത്തി. ഡോ :ഇസ്മയിൽ മരുതേരി ക്ലാസെടുത്തു. ബ്ലോക്ക് ചെയർമാൻ എ. കൃഷ്ണൻ്റെ അദ്ധ്യക്ഷത വഹിച്ചു. സർവോദയം ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി.ബി. വിജീഷ്, സുജിത് കറ്റോട് ഷൈജമുരളി എന്നിവർ പ്രസംഗിച്ചു. സി.കെ.സതീശൻ രാമചന്ദ്രൻ പരപ്പിൽ, ദിൽഷ മക്കാട്ട്. രാഘവൻ കോട്ടൂർ, കെ.ആർ. വിനോദ് നേതൃത്വം നൽകി.