യുവജന വായനശാല
Sunday 22 June 2025 9:12 PM IST
കാക്കനാട് : പി.എൻ.പണിക്കരുടെ ഓർമ്മ ദിനത്തോട് അനുബന്ധിച്ച് ചളിക്കവട്ടം യുവജന വായനശാല പ്രവർത്തനം ആരംഭിച്ചു. കവയിത്രി ശ്രീലത സരസ്വതി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സി.എസ്.ഹസൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. വെണ്ണല ലോക്കൽ സെക്രട്ടറി കെ. എം. പീറ്റർ ലൈബ്രറിയിലേക്ക് ഇന്ത്യൻ ഭരണഘടനയുടെ കോപ്പി കൈമാറി. പ്രശസ്ത നടകകൃത്ത് സി.എസ്. അനിൽകുമാർ എസ്. എസ്.എൽ.സി, പ്ലസ് ടു പാസായ പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. കൗൺസിലർ കെ. ബി.ഹർഷൽ, വി.കെ.പ്രകാശൻ, കെ.പി.ആൽബർട്ട്,സി.സുന്ദരേശൻ, കെ.ഡി. ഷാലു, കെ.കെ. വിനോദ്, എസ്. സമ്പത്ത് എന്നിവർ സംസാരിച്ചു.