ഉന്നത വിജയയികളെ അനുമോദിച്ചു
Monday 23 June 2025 12:45 AM IST
മടവൂർ: എസ്.എസ്.എൽ സി പരീക്ഷയിൽ 223 എ പ്ലസോടെ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലെ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും അനുമോദനവും നടത്തി. മുൻ ഡി.ജി.പി ഋഷിരാജ്സിംഗ് ഉപഹാരസമർപ്പണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സലീം മുട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഷാജു പി കൃഷ്ണൻ,സന്തോഷ്, മാനേജർ പി.കെ സുലൈമാൻ, എം സിറാജുദീൻ, സോഷ്മ സുർജിത്, വാസുദേവൻ, ടി.കെ ശാന്തകുമാർ, പി അബ്ദുറസാഖ്, എസ്.ആർ.ഷെറിൻ, വാഴയിൽ ലത്തീഫ്, ടി.സീനത്ത്, എൻ.കെ.ഷാജി, കെ.സുനീറ, ടി.മുസ്തഫ, പി.നൗഫൽ, റഹ്മത്ത്,റുബീന,ടി. ബാലകൃഷ്ണൻ പ്രസംഗിച്ചു.