ബി.ഐ.എസ് സെമിനാർ
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണം, വെള്ളി വ്യാപാരികൾക്കായി ബി.ഐ.എസ് സെമിനാർ സംഘടിപ്പിച്ചു. ബി.ഐ.എസ് കൊച്ചി ജോയിന്റ് ഡയറക്ടർ എസ്. സന്ദീപ്കുമാർ സെമിനാറിന് നേതൃത്വം നൽകി. എ.കെ.ജി.എസ്.എം.എ സംസ്ഥാന നേതാക്കളായ ഡോ.ബി. ഗോവിന്ദൻ, ജെസ്റ്റിൻ പാലത്ര, കെ.എം ജലീൽ, രാധാകൃഷ്ണൻ കൊല്ലം, റോയ് പാലത്ര, കരീം ഹാജി, ജോയ് പഴേമടം, മൊയ്തു വരമംഗലത്ത്, സക്കീർ ഇക്ബാൽ, കൊടോത്ത് അശോകൻ നായർ, പി.എം തോമസ്, നിക്‌സൺ മാവേലി തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പിന്തുണയോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ജൂൺ 27, 28 തീയതികളിൽ നടക്കുന്ന എക്‌സിബിഷന് എ.കെ.ജി.എസ്.എം.എ യുമായി ബന്ധമില്ലെന്നും എ.കെ.ജി.എസ്.എം.എ യുടെ നേതൃത്വത്തിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ കേരള ഇന്റർനാഷണൽ ജ്വല്ലറി ഫെയർ എക്‌സിബിഷൻ നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.