ആശാ പ്രവർത്തകർക്ക് ഓണറേറിയം അനുവദിച്ചു

Monday 23 June 2025 12:00 AM IST

തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള ഓണറേറിയം അനുവദിച്ച് ഉത്തരവിറങ്ങി. നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 7000 രൂപ നിരക്കിൽ, 26125 ആശമാർക്ക് ഓണറേറിയം നല്കാൻ ആവശ്യമായ തുകയാണ് അനുവദിച്ചത്.

ആ​ശാ​ ​സ​മ​രം​:​സ​മി​തി
യോ​ഗം​ 30​ന്

□​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​സ​മ​ര​ ​സ​മി​തി
തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​സ​മ​ര​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സ​മി​തി​ ​ജൂ​ൺ​ 30​ന് ​യോ​ഗം​ ​ചേ​രും.​ ​മേ​യ് 12​നാ​ണ് ​വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഹ​രി​ത.​വി.​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ഞ്ചം​ഗ​ ​സ​മി​തി​യെ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ത്.​ 30​ന് ​ന​ട​ക്കു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​കേ​ര​ള​ ​ആ​ശ​ ​ഹെ​ൽ​ത്ത് ​വ​ർ​ക്കേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​അ​റി​യി​ക്കു​മെ​ന്ന് ​സ​മ​ര​സ​മി​തി​ ​അ​റി​യി​ച്ചു.
അ​തേ​സ​മ​യം,​ ​ആ​ശ​മാ​ർ​ക്ക് ​ഓ​ണ​റേ​റി​യം​ ​ന​ൽ​കാ​നു​ള്ള​ ​ഫ​ണ്ട് ​മു​ൻ​കൂ​റാ​യി​ ​അ​നു​വ​ദി​ച്ചെ​ന്നപ്ര​ചാ​ര​ണം​ ​തെ​റ്റി​ദ്ധാ​ര​ണ​ ​പ​ര​ത്താ​നാ​ണെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​കെ.​സ​ദാ​ന​ന്ദ​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.